ബുധനാഴ്ച റോഡ് ലാവർ അരീനയിൽ അലക്സ് ഡി മിനോറിനെ തോൽപ്പിച്ച് കൊണ്ട് സിന്നർ സെമി ഫൈനലിലേക്ക് മുന്നേറി. 6-3, 6-2, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻ ജാനിക് സിന്നർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.
നേരത്തെ ലോറെൻസോ സോനെഗോയെ പരാജയപ്പെടുത്തിയ അമേരിക്കൻ താരം ബെൻ ഷെൽട്ടൺ ആകും സെമിഫൈനൽ പോരാട്ടത്തിൽ സിന്നറിന്റെ എതിരാളി.