ജാക്ക് ഡ്രാപ്പർ ക്ഷീണവും പരിക്കും കാരണം പിന്മാറിയതിനാൽ കാർലോസ് അൽകാരസ് ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ ആധിപത്യം പുലർത്തിയ അൽകാരസ് 7-5, 6-1 എന്ന സ്കോറിന് മുന്നിലായിരുന്നു. മുൻ റൗണ്ടുകളിൽ ഏകദേശം 13 മണിക്കൂർ കോർട്ടിൽ ചെലവഴിച്ച ഡ്രാപ്പർ പരിക്ക് കാരണം ഈ സമയത്ത് പിന്മാറുക ആയിരുന്നു.
തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിനായി ശ്രമിക്കുന്ന സ്പാനിഷ് താരം ഇനി ക്വാർട്ടർ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെയോ ജിരി ലെഹെക്കയെയോ കാത്തിരിക്കുകയാണ്. മെൽബണിൽ ജയിച്ചാൽ, കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഓപ്പൺ യുഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അൽകാരസ് മാറും.