ശനിയാഴ്ച നടന്ന നിർണായക മത്സരത്തിൽ ബാഴ്സലോണ ഗെറ്റാഫെയോട് 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ബാഴ്‌സലോണയുടെ ലാലിഗ കിരീട പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണിത്. 9-ാം മിനിറ്റിൽ ജൂൾസ് കൗണ്ടെ സന്ദർശകർക്ക് ലീഡ് നൽകി, എന്നാൽ ആദ്യ പകുതിയിൽ തന്നെ മൗറോ അരംബാരി ഗെറ്റാഫെയ്ക്ക് സമനില നേടിക്കൊടുത്തു.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ലെഗാനസിനെതിരായ നേരത്തെയുള്ള തോൽവി മുതലെടുക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞില്ല. ലാാലിഗയിൽ അവസാന 8 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ബാഴ്സലോണ വിജയിച്ചത്.
ഈ സമനിലയീട്ർ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലായി, ഞായറാഴ്ച ലാസ് പാൽമാസിനെ നേരിടുമ്പോൾ റയൽ മാഡ്രിഡിന് അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ഒന്നാമത് എത്താൻ ആകും. റയൽ ജയിച്ചാൽ ബാഴ്സയെക്കാൾ 7 പോയിന്റിന് മുന്നിലെത്തും.