പോർച്ചുഗീസ് യോഗ്യതാ റൗണ്ടർ ജെയ്മി ഫാരിയയെ 6-1, 6-7 (4/7), 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലെത്തി. ഇതോടെ, 37 കാരനായ സെർബിയൻ താരം റോജർ ഫെഡററെ മറികടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സ്ഥാപിച്ചു.
ഇത് ഓപ്പൺ യുഗത്തിലെ ജോക്കോവിചിന്റെ 430-ാം മത്സരമായിരുന്നു. തന്റെ 11-ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 25-ാം ഗ്രാൻഡ് സ്ലാം കിരീടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് കളിക്കുന്നത്.