ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ അവരുടെ മൈതാനത്ത് സമനിലയിൽ തളച്ചു ബോർൺമൗത്. 2-2 എന്ന സ്കോറിന് ആണ് അവർ ചെൽസിയെ സമനിലയിൽ തളച്ചത്. ചെൽസി ആധിപത്യം കണ്ടെങ്കിലും പലപ്പോഴും ബോർൺമൗത് കൗണ്ടർ അറ്റാക്കുകൾ ചെൽസിയെ ബുദ്ധിമുട്ടിക്കുന്നത് ആണ് മത്സരത്തിൽ കാണാൻ ആയത്. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ ജാക്സന്റെ പാസിൽ നിന്നു കോൾ പാമർ ആണ് ചെൽസിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ എന്നാൽ ബോർൺമൗത് കളി മാറ്റി.
സെമെന്യോയെ കൈസയ്ദോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജസ്റ്റിൻ ക്ളൈവർട്ട് 50 മിനിറ്റിൽ മത്സരം സമനിലയിൽ ആക്കി. തുടർന്ന് 68 മത്തെ മിനിറ്റിൽ റയാൻ ക്രിസ്റ്റിയുടെ പാസിൽ നിന്നു ഉഗ്രൻ ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ സെമെന്യോ ചെൽസിയെ ഞെട്ടിച്ചു. മറ്റൊരു പരാജയം പ്രതീക്ഷിച്ച ചെൽസിയെ ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ റീസ് ജെയിംസ് നേടിയ ഫ്രീകിക്ക് ഗോൾ ആണ് രക്ഷിച്ചത്. നിലവിൽ നാലാമത് ആണ് ചെൽസി. അതേസമയം ഗ്രഹാം പോട്ടറിന് കീഴിലുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ഫുൾഹാമിനെ അതേസമയം വെസ്റ്റ് ഹാം യുണൈറ്റഡ് 3-2 നു പരാജയപ്പെടുത്തി.