എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മഴ!! 8 ഗോളിന്റെ വിജയം

Newsroom

Picsart 25 01 12 07 30 03 083

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ സാൽഫോർഡ് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി 8-0ന്റെ വം വിജയം നേടി. സിറ്റി താരം ഡിവിൻ മുബാമ തൻ്റെ സീനിയർ അരങ്ങേറ്റം ഒരു ഗോളിലൂടെ അടയാളപ്പെടുത്തി. തുടക്കം മുതൽ ഒടുക്കം വരെ സിറ്റിയുടെ ആധിപത്യം ആണ് കാണാൻ ആയത്.

Picsart 25 01 12 07 29 52 219

ജാക്ക് ഗ്രീലിഷ് തൻ്റെ ഒരു വർഷം നീണ്ട ഗോൾ വരൾച്ച ഈ മത്സരത്തിൽ ഒരു പെനാൽറ്റിയിലൂടെ അവസാനിപ്പിച്ചു,ൽ. കൂടാതെ ജെയിംസ് മക്കാറ്റി രണ്ടാം പകുതിയിലെ ഹാട്രിക്കിലൂടെ കളിയിലെ താരവുമായി. ജെറമി ഡോകു, നിക്കോ ഒറെയ്‌ലി എന്നിവരും ഗോൾ നേടി.