എല്ലാവരും ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നത് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപ മത്സരങ്ങളിലെ വിജയത്തിനു കാരണം എന്ന് യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ. മുൻ പരിശീലകനു കീഴിലും എല്ലാ താരങ്ങളും അവരുടെ എല്ലാം നൽകാറുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം കാരണം പലപ്പോഴും ഫലം ഞങ്ങൾക്ക് അനുകൂലമായില്ല. വിബിൻ പറഞ്ഞു.

ഞങ്ങൾ നന്നായി കളിക്കാറുണ്ടായിരുന്നു. കളിക്കാതെ തോറ്റതായി ഞങ്ങൾക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഞങ്ങൾ നന്നായി കളിക്കുന്നുണ്ട് എന്ന വിശ്വാസം ഞങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഫലങ്ങൾ മാറി വരികയാണ്. ഇനിയും ഈ നല്ല റിസൾട്ടുകൾ വരും എന്ന് പ്രതീക്ഷയുണ്ട്. വിബിൻ പറഞ്ഞു.
ജനുവരി 13നാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടുന്നത്. ഈ മത്സരം വിജയിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കും.