മെസ്സി ഒക്ടോബർ 25ന് കേരളത്തിൽ എത്തും എന്ന് മന്ത്രി!! പക്ഷേ അത് ഇന്റർ നാഷണൽ ബ്രേക്ക് ഇല്ലാത്ത സമയം!

Newsroom

Messi
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്തും എന്ന പ്രഖ്യാപനവുമായി കേരള കായിക മന്ത്രി വി അബ്ദു റഹ്മാൻ. ഇന്ന് ഒരു ചടങ്ങിൽ സംസാരിക്കവെ ആണ് ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കിയ പ്രഖ്യാപനം വന്നത്. അടുത്ത ഒക്ടോബർ 25ന് മെസ്സി എത്തും എന്നും 7 ദിവസം കേരളത്തിൽ ചിലവഴിക്കും എന്നാണ് മന്ത്രി പറഞ്ഞത്.

Messi
Messi

എന്നാൽ മന്ത്രി പറഞ്ഞ വാർത്ത ഫുട്ബോൾ നിരീക്ഷകരെ ആശങ്കയിലാണ് ആക്കുന്നത്. കൃത്യമായ ഒരു തീയതി മന്ത്രി പറഞ്ഞു എങ്കിലും മന്ത്രി പറഞ്ഞ സമയം അന്താരാഷ്ട്ര ഫുട്ബോളിനായി ഫിഫ അനുവദിക്കുന്ന സമയത്തല്ല എന്നതാണ് ആശങ്ക ഉയർത്തുന്നത്.

ഫിഫയുടെ 2025 ഒക്ടോബറിലെ ഇന്റർ നാഷണൽ ബ്രേക്ക് നടക്കുന്നത് ഒക്ടോബർ 9 മുതൽ ഒക്ടോബർ 14 വരെയാണ്. അതു കഴിഞ്ഞാൽ നവംബർ 13 മുതൽ നവംബർ 18വരെയാണ് ഇന്റർ നാഷണൽ ബ്രേക്ക്. അതിനർത്ഥം മന്ത്രി പറഞ്ഞു ഒക്ടോബർ 25 മുതൽ നവംബർ വരെയുള്ള 7 ദിവസം ഇന്റർ നാഷണൽ ബ്രേക്കിൽ അല്ല എന്നാണ്‌

ഫിഫയുടെ ഇന്റർ നാഷണൽ ബ്രേക്കിൽ അല്ലാതെ അർജന്റീന പോലുള്ള ദേശീയ ടീമുകൾ സൗഹൃദ മത്സരങ്ങൾ കളിക്കാറില്ല. മാത്രമല്ല ഈ ഇന്റർനാഷണൽ ബ്രേക്കിൽ മാത്രമേ ക്ലബ് മത്സരങ്ങൾക്ക് ഇടവേള ഉണ്ടാകുകയുള്ളൂ. അർജന്റീന ദേശീയ ടീമിലെ എല്ലവരും ക്ലബ് ഫുട്ബോളിൽ സജീവമായതിനാൽ മന്ത്രി പറഞ്ഞ സമയത്ത് ആർക്കും വരാൻ കഴിയില്ല എന്ന് ഉറപ്പാണ്.

മന്ത്രിക്ക് തീയതി പറഞ്ഞപ്പോൾ മാറിപ്പോയ്യതാണെന്ന് ആശ്വസിക്കുക മാത്രമേ ഇപ്പോൽ നിവൃത്തിയുള്ളൂ. 2025ൽ തന്നെ മെസ്സിയും അർജന്റീനയും കേരളത്തിൽ എത്തുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് മലയാളികൾ.