അഖിലേന്ത്യാ സെവൻസ് 2024-25 സീസണിൽ ലിൻഷ മണ്ണാർക്കാടിന് രണ്ടാം കിരീടം. ഇന്ന് മങ്കടയിൽ നടന്ന ഫൈനൽ മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് പരാജയപ്പെടുത്തിയത്. 7 ഗോളുകൾ പിറന്ന മങ്കടയിലെ ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം.
ലിൻഷ മണ്ണാർക്കാട് നേരത്തെ ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലും കിരീടം നേടിയിരുന്നു. മങ്കട അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ അഭിലാഷ് കുപ്പൂത്തിനെ മറികടന്നാണ് ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ എത്തിയത്. മങ്കടയിലെ മുൻ റൗണ്ടുകളിൽ അൽ മദീനയെയും റിയൽ എഫ് സി തെന്നലയെയും ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയിരുന്നു.