ഐപിഎൽ ലേലത്തിൽ ഇഷാൻ കിഷനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ആഗ്രഹിച്ചിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ

Newsroom

ഐപിഎൽ 2025 മെഗാ ലേലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇഷാൻ കിഷാനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസിന് നഷ്ടമാണ് എന്ന് മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മുംബൈ, പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരെ ലേലത്തിൽ പിന്തള്ളി ഹൈദരാബാദ് 11.25 കോടി രൂപയ്ക്ക് ആയിരുന്മു കിഷനെ സ്വന്തമാക്കിയത്.

Picsart 24 12 02 12 25 24 453

ഇഷാൻ കിഷനെ തിരിച്ച് ലേലത്തിൽ സ്വന്തമാക്കുക ഒരു വെല്ലുവിളിയാണെന്ന് ടീമിന് അറിയാമായിരുന്നുവെന്ന് പാണ്ഡ്യ സമ്മതിച്ചു. മുംബൈ ഇന്ത്യൻസിൻ്റെ ഡ്രസ്സിംഗ് റൂമിൻ്റെ സുപ്രധാന ഘടകമായിരുന്നു ഇഷൻ എന്നും അദ്ദേഹത്തെ ടീം മിസ് ചെയ്യും എന്നും ഹാർദിക് പറഞ്ഞു.

ഇഷാൻ എല്ലായ്‌പ്പോഴും ഊർജമാണ്, കാര്യങ്ങൾ ലഘുവായി നിർത്താനും എല്ലാവരേയും ചിരിപ്പിക്കുകയും അവൻ ഉണ്ടാകുമായിരുന്നു. മുംബൈ ഇന്ത്യൻസ് പങ്കിട്ട വീഡിയോയിൽ പാണ്ഡ്യ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ലേലത്തിനു മുമ്പ് റീട്ടെയ്ൻ ചെയ്ത താരങ്ങളിൽ ഇഷൻ കിഷൻ ഉണ്ടായിരുന്നില്ല.