ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാമിനെ 5-2ന് തോൽപ്പിച്ച് ആഴ്സണൽ ആധിപത്യം പുലർത്തി. ആദ്യ പകുതിയിലാണ് 7 ഗോളുകളും പിറന്നത്. പത്താം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഗബ്രിയേൽ ഗോൾ നേടിയതോടെ ഗണ്ണേഴ്‌സ് തുടക്കത്തിൽ നിയന്ത്രണം ഏറ്റെടുത്തു. 27-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡ് ലീഡ് ഇരട്ടിയാക്കി. 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മാർട്ടിൻ ഒഡെഗാർഡ് ഗോളാക്കി മാറ്റിയതോടെ സ്കോർ 3-0 എന്നാക്കി. രണ്ട് മിനിറ്റിനുള്ളിൽ കെയ് ഹാവെർട്‌സിൻ്റെ സ്‌ട്രൈക്ക് ആഴ്‌സണലിനെ 4-0ന് മുന്നിലെത്തിച്ചു.
എന്നാൽ ഗോളുകൾ എന്നിട്ടും ഒഴുകി. ആരോൺ വാൻ-ബിസാക്ക (38′), എമേഴ്‌സൺ (40′) എന്നിവരുടെ ഗോളുകൾക്ക് വെസ്റ്റ് ഹാം മറുപടി നൽകിയതോടെ കളി 4-2 എന്നായി. ഇത് വെസ്റ്റ് ഹാമിന് താൽക്കാലി ഊർജ്ജം നൽകി എങ്കികു., ഇടവേളയ്ക്ക് തൊട്ടു മുമ്പ് ബുക്കയോ സാക്കയുടെ പെനാൽറ്റിയിലൂടെ ആഴ്സണൽ അഞ്ചാം ഗോളും കൂട്ടിച്ചേർത്തു, വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ, 13 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുമായി ആഴ്‌സനൽ പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.