ദുബായ്, നവംബർ 30: ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ 43 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത പാകിസ്ഥാൻ, 147 പന്തിൽ 159 റൺസ് നേടിയ ഷഹ്‌സൈബ് ഖാൻ്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ 281/7 എന്ന സ്‌കോറാണ് നേടിയത്. 94 പന്തിൽ 60 റൺസ് സംഭാവന ചെയ്ത ഉസ്മാൻ ഖാനുമായുള്ള 160 റൺസിൻ്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് കളിയിലെ ഹൈലൈറ്റായിരുന്നു.
തുടക്കത്തിലെ വിക്കറ്റ് വീണത് ഇന്ത്യയുടെ ചെയ്സ് പാളാൻ കാരണമാഉഇ. ഓപ്പണർ ആയുഷ് മാത്രെ 20 റൺസിന് പുറത്തായി, യുവതാരം വൈഭവ് സൂര്യവൻഷി 1 റൺസ് മാത്രമെ എടുത്തുള്ളൂ. പുറത്തായി. 77 പന്തിൽ 67 റൺസെടുത്ത നിഖിൽ കുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ, എന്നാൽ അദ്ദേഹം പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ഹർവൻഷ് സിംഗ് (26), മലയാളി താരം മുഹമ്മദ് ഇനാൻ (30) എന്നിവർ ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ 47.1 ഓവറിൽ 238 റൺസിന് പുറത്തായി. മാച്ച് വിന്നിംഗ് സെഞ്ച്വറിക്ക് ഷഹസൈബ് ഖാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.