മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനെതിരെ ഏകപക്ഷീയ വിജയം നേടി

Newsroom

bruno utd

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. താൽക്കാലിക പരിശീലകൻ നിസ്റ്റൽ റുയിയുടെ കീഴിയിൽ യുണൈറ്റഡിന്റെ അവസാന മത്സരമായിരുന്നു ഇത്.

1000721668

മത്സരത്തിന്റെ 17ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. അമദ് ദിയാലോയുടെ ഒരു ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് അസാധ്യമെന്ന് തോന്നിച്ച ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്ത് ലക്ഷ്യം കണ്ടു. ബ്രൂണോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള 250ആമത്തെ മത്സരം ഗോളുമായി ആഘോഷിക്കാൻ യുണൈറ്റഡിനായി.

38ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മസ്റോയിയുടെ ഒരു ക്രോസിൽ നിന്നുള്ള ബ്രൂണോയുടെ ഹെഡർ. ക്രിസ്റ്റ്യൻസനിൽ തട്ടി വലയിലേക്ക് പോയിം സ്കോർ 2-0.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഗർനാചോ 82ആം മിനുട്ടിൽ അതി മനോഹരമായ സ്ട്രൈക്കിലൂടെ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി ലീഗിൽ 13ആം സ്ഥാനത്ത് നിൽക്കുകയാണ്.