ഗാസറ്റ ഡെല്ലോ സ്പോർട്ടിൻ്റെ റിപ്പോർട്ട് പ്രകാരം, എഎസ് റോമ ഇവാൻ ജൂറിചിന് പകരക്കാരനായി ഫ്രാങ്ക് ലാംപാർഡിനെ പരിഗണിക്കുന്നു. ചെൽസി, എവർട്ടൺ തുടങ്ങിയ മുൻനിര ക്ലബ്ബുകളുമായുള്ള അനുഭവപരിചയമുള്ള ലാമ്പാർഡ് 2023ന് ശേഷം ഒരു പരിശീലക റോളും ഏറ്റെടുത്തിട്ടില്ല.

നിലവിലെ എഎസ് റോമ ഹെഡ് കോച്ചായ ഇവാൻ ജൂറിച് ക്ലബിന്റെ സമീപകാല പ്രകടനങ്ങൾ കാരണം കനത്ത സമ്മർദ്ദത്തിൽ ആണ്. റോമ ഇപ്പോൾ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്താണ്.














