വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയിലും മോശം പ്രകടനം നടത്തിയാൽ രോഹിത് ശർമ്മ വിരമിച്ചേക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയറിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. “ഈ വരുന്ന പരമ്പരയിൽ രോഹിത് മികവ് പുലർത്തിയില്ലെങ്കിൽ, ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറാൻ അദ്ദേഹം തീരുമാനിച്ചേക്കും” ശ്രീകാന്ത് പറഞ്ഞു.
“രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ അദ്ദേഹം തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഞാൻ കരുതുന്നു…” ശ്രീകാന്ത് പറഞ്ഞു.
ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 91 റൺസ് മാത്രമാണ് രോഹിത് നേടിയത്.
രോഹിതിന്റെ ടെസ്റ്റ് കരിയർ അവസാനിക്കാൻ ആയി എന്ന് ശ്രീകാന്ത് പറഞ്ഞു എങ്കിലും കോഹ്ലിയുടെ ടെസ്റ്റ് കരിയർ ഇനിയും വർഷങ്ങൾ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ “ബിഗ് ഫോർ” – രോഹിത്, കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഒരുമിച്ചുള്ള തങ്ങളുടെ അവസാന ഹോം ടെസ്റ്റ് കളിച്ചിരിക്കാമെന്നും ഇനി ഇവർ ഒരുമിച്ചുള്ള ഒരു ഹോം പരമ്പര ഉണ്ടാകില്ല എന്നും ശ്രീകാന്ത് പറഞ്ഞു.