പാകിസ്താനെ 203ൽ ഓളൗട്ട് ആക്കി ഓസ്ട്രേലിയ

Newsroom

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ 203 റൺസിന് എറിഞ്ഞിട്ടു ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു നന്നായി ബൗൾ ചെയ്യുക ആയിരുന്നു. മിച്ചൽ സ്റ്റാർക്ക് തൻ്റെ 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച സ്പെല്ലിലൂടെ ആക്രമണം നയിച്ചു, പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല പിന്തുണ നൽകി.

1000716364

ഓപ്പണർ അബ്ദുള്ള ഷഫീഖ് 12 റൺസിനും സയിം അയൂബ് 1 റണ്ണിനും വീണു. ബാബർ അസം 44 പന്തിൽ 37 റൺസ് നേടിയെങ്കിലും അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പാകിസ്ഥാനെ തളർത്തി. 44 റൺസുമായി മുഹമ്മദ് റിസ്‌വാൻ മധ്യനിരയിൽ നല്ല സംഭാവന നൽകി. ലോവർ ഓർഡർ ബാറ്റ്‌സ്മാൻ നസീം ഷാ 39 പന്തിൽ നാല് സിക്‌സറുകൾ ഉൾപ്പെടെ 40 റൺസ് നേടി ടീമിനെ 200 കടത്തി.