ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 3-2 ന് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി. അലാഡിൻ അജാറൈയുടെ ഉജ്ജ്വല ബ്രേസും പകരക്കാരനായ ഗില്ലെർമോ ഫെർണാണ്ടസിൻ്റെ നിർണായക ഗോളും നോർത്ത് ഈസ്റ്റിന് വിജയം നൽകി.
12-ാം മിനിറ്റിൽ ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ അജറൈ സ്കോറിംഗ് ആരംഭിച്ചു, തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് അജറൈ ഗോൾ നേടുന്നത്. 40-ാം മിനിറ്റിൽ മൊറോക്കൻ താരം നോർത്ത് ഈസ്റ്റിൻ്റെ ലീഡ് ഇരട്ടിയാക്കി.
60-ാം മിനിറ്റിൽ ഹ്യൂഗോ ബൗമസ് വലകുലുക്കി ഒഡീഷ തിരിച്ചടിച്ചു. എന്നാൽ 71-ാം മിനിറ്റിൽ ഫെർണാണ്ടസിൻ്റെ ഗോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ 2 ഗോൾ ലീഡ് പുനസ്താപിച്ചു. പിന്നീട് 83-ാം മിനിറ്റിലെ ഫ്രീകിക്കിലൂടെ ഡീഗോ മൗറീഷ്യോ സ്കോർ 3-2 ആയി ചുരുക്കി. എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇനു നവംബർ 8 ന് ബെംഗളൂരു എഫ്സിയെ നേരിടും. ഒഡീഷ എഫ്സി നവംബർ 10 ന് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിനെയും നേരിടും.