ആഴ്‌സണലും ലിവർപൂളും തമ്മിൽ ഇന്ന് നടന്ന ആവേശകരമായ മത്സരം 2-2 എന്ന സ്കോറിൽ അവസാനിച്ചു. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ 2 തവണ പിറകിൽ നിന്ന ശേഷമാണ് ലിവർപൂൾ സമനില പിടിച്ചത്. 9-ാം മിനിറ്റിൽ തന്നെ ആഴ്സണൽ ലീഡ് നേടി, ബുക്കായോ സാക്ക ബെൻ വൈറ്റിന്റെ പാസ് സ്വീകരിച്ച് ലക്ഷ്യം കാണുകയായിരുന്നു.
ലിവർപൂൾ ഉടൻ തന്നെ പ്രതികരിച്ചു, 18-ാം മിനിറ്റിൽ ലൂയിസ് ഡിയാസിന്റെ ക്രോസിൽ നിന്ന് വിർജിൽ വാൻ ഡൈക് സമനില കണ്ടെത്തി. ഹാഫ്ടൈമിന് തൊട്ടുമുമ്പ് ആഴ്സണൽ ലീഡ് തിരിച്ചുപിടിച്ചു, ഡെക്ലാൻ റൈസ് ഫ്രീ-കിക്കിൽ നിന്ന് മൈക്കൽ മെറിനോയുടെ ഹെഡറിലൂടെ ആണ് ആഴ്സണൽ ലീഡ് എടുത്തത്.
രണ്ടാം പകുതിയിൽ ലിവർപൂൾ സമ്മർദ്ദം തുടർന്നു. 81-ാം മിനിറ്റിൽ അവരുടെ ശ്രമങ്ങൾ ഫലം കണ്ടു. ഡാർവിൻ നൂനെസ് മുഹമ്മദ് സലാഹിനെ ബോക്‌സിന് കുറുകെ ഒരു സ്‌മാർട്ട് പാസ് നൽകി, സലാഹിനെ അനായാസമായി ഫിനിഷ് ചെയ്യാനും ലിവർപൂളിന് വീണ്ടും സമനില നേടിക്കൊടുക്കാനും ആയി.
9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിവർപൂൾ 22 പോയിന്റുമായി രണ്ടാം സ്ഥാനത്തും 18 പോയിന്റുമായി ആഴ്സണൽ മൂന്നാം സ്ഥാനത്തുമാണ്.