സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന ലാലിഗ എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയോട് 4-0ന് തോറ്റ റയൽ മാഡ്രിഡിൻ്റെ കാർലോ ആഞ്ചലോട്ടി നിരാശ പ്രകടിപ്പിച്ചു എങ്കിലും ലീഗ് കിരീട പ്രതീക്ഷ കൈവിടില്ല എന്ന് പറഞ്ഞു. “ഇന്നലെ കളിയുടെ അവസാന 30 മിനിറ്റ് ഞങ്ങൾ മറക്കണം. സീസൺ വളരെ നീണ്ടതാണ്, ഞങ്ങൾ പ്രതീക്ഷകൾ ഉപേക്ഷിക്കരുത്, ഇതിൽ നിന്ന് ഞങ്ങൾ പഠിക്കണം.” അദ്ദേഹം പറഞ്ഞു.
“ഫലം പിച്ചിൽ എന്താണ് സംഭവിച്ചതെന്ന് പ്രതിഫലിപ്പിക്കുന്നില്ല. ഞങ്ങൾക്ക് ലീഡ് എടുക്കാൻ കഴിഞ്ഞില്ല, അവർ മുന്നോട്ട് പോയി അത് ഏറ്റെടുത്തു.” കാർലോ പറയുന്നു.
“ഞങ്ങൾക്ക് വേദനയുണ്ട്, ഇത് ഒരു വിഷമകരമായ നിമിഷമാണ്, പക്ഷേ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”
“തിരിച്ചുവരാനുള്ള സമയമാണ് ഇനി. ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും, ഞങ്ങൾ തിരിച്ചുവരും” ആൻസലോട്ടി സീസണിൽ ശുഭാപ്തിവിശ്വാസം പുലർത്തി. ഇപ്പോൾ ബാഴ്സലോണക്ക് 6 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ് ഉള്ളത്.