കോൺവേയ്ക്ക് ശതകം നഷ്ടം, ന്യൂസിലാണ്ട് കുതിയ്ക്കുന്നു

Sports Correspondent

ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യവുമായി ന്യൂസിലാണ്ട്. ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ വെറും 46 റൺസിന് ചുരുട്ടിക്കെട്ടിയ ശേഷം ന്യൂസിലാണ്ട് രണ്ടാം ദിവസം കളി അവസാനിച്ചപ്പോള്‍ 180/3 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

22 റൺസുമായി രച്ചിന്‍ രവീന്ദ്രയും 14 റൺസുമായി ഡാരിൽ മിച്ചലുമാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്. 91 റൺസ് നേടിയ ഡെവൺ കോൺവേയാണ് ന്യൂസിലാണ്ട് ടോപ് സ്കോറര്‍.

Lathamconway

കോൺവേ – ടോം ലാഥം കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 67 റൺസ് നേടിയപ്പോള്‍ 15 റൺസ് നേടിയ ലാഥമിനെ കുൽദീപ് മടക്കി. വിൽ യംഗുമായി രണ്ടാം വിക്കറ്റിൽ 75 റൺസാണ് കോൺവേ നേടിയത്. 33 റൺസ് നേടിയ യംഗിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ കോൺവേയെ അശ്വിന്‍ മടക്കിയയ്ച്ചു.