ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനായി ജോ റൂട്ട്, ഇനി ലക്ഷ്യം സച്ചിൻ

Newsroom

ജോ റൂട്ട് അലിസ്റ്റർ കുക്കിനെ മറികടന്ന് ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനായി. മുള്ട്ടാനിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ആദ്യ ഇന്നിംഗ്സിക് 71 റൺസ് നേടിയതോടെ റൂട്ട്, കുക്കിൻ്റെ 12,472 റൺസ് എന്ന റെക്കോർഡ് മറികടന്നു.

Picsart 24 10 09 13 26 45 304

തൻ്റെ 147-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് ഈ നാഴികക്കല്ലിലെത്തിയത്, അതേസമയം കുക്ക് 161-ലധികം മത്സരങ്ങളിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്.

2012-ൽ അരങ്ങേറിയ റൂട്ട്, കരിയറിൽ ഉടനീളം 50.91-ലധികം ശരാശരി പുലർത്തി. 34 സെഞ്ചുറികളും നേടിയിട്ടുണ്ട്. നിലവിൽ, 12,473 റൺസിൽ അദ്ദേഹം നിൽക്കുന്നു, സച്ചിൻ ടെണ്ടുൽക്കറുടെ 15,921 റൺസാണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം.