മുൻ ബാറ്ററും ക്യാപ്റ്റനുമായ സനത് ജയസൂര്യയെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻ്റെ സ്ഥിരം മുഖ്യ പരിശീലകനായി ശ്രീലങ്ക നിയമിച്ചു. 2026 മാർച്ച് 31 വരെയുള്ള കരാർ അദ്ദേഹം ഒപ്പുവെച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവയ്‌ക്കെതിരായ സമീപകാല പരമ്പരകളിൽ ജയസൂര്യയുടെ കീഴിൽ ശ്രീലങ്ക തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് സ്ഥിര കരാർ നൽകാൻ കാരണം.
ജയസൂര്യ ചുമതലയേൽക്കുമ്പോൾ ശ്രീലങ്ക പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ശ്രീലങ്ക ക്രിക്കറ്റിലെ അവരുടെ പ്രതാപത്തിലേക്ക് വരുന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ട്. അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യതകളും സജീവമാക്കിയിരിക്കുകയാണ്.