സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. 10 പേരുമായി പൊരുതിയ ഫോറസ്റ്റ് 1-1ന്റെ സമനില ആണ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ് വുഡ് ഫോറസ്റ്റിനെ മുന്നിലെത്തിച്ചെങ്കിലും അധികം വൈകാതെ ചെൽസിക്ക് വേണ്ടി നോനി മഡ്യൂകെ സമനില പിടിക്കുകയായിരുന്നു.
49-ാം മിനിറ്റിലാണ് ഫോറസ്റ്റ് ലീഡ് നേടിയത്. ജെയിംസ് വാർഡ്-പ്രോസിൻ്റെ മികച്ച ഫ്രീ-കിക്ക് നിക്കോള മിലെൻകോവിച്ചിനെ കണ്ടെത്തി, പന്ത് അദ്ദേഹം അപകടമേഖലയിലേക്ക് നയിച്ചു. ക്രിസ് വുഡ് അതിവേഗം പ്രതികരിച്ചു, ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ മറികടന്ന് പന്ത് വലയിലാക്കി ഫോറസ്റ്റിന് ലീഡ് നൽകി.
എട്ട് മിനിറ്റിന് ശേഷം നോനി മഡ്യൂകെ പാൽമറിന്റെ അസിസ്റ്റിൽ നിന്ന് ചെൽസിയെ ഒപ്പമെത്തിച്ചു.
78-ാം മിനിറ്റിൽ ബോധപൂർവമായ ഹാൻഡ് ബോളിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച ജെയിംസ് വാർഡ്-പ്രോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഫോറസ്റ്റ് 10 പേരായി ചുരുങ്ങി. എങ്കിലും ഫോറസ്റ്റ് പ്രതിരോധം ഉറച്ചുനിൽക്കുകയും വിലപ്പെട്ട ഒരു പോയിൻ്റ് നേടുകയും ചെയ്തു.