നാപ്പോളി 4-0ന് ജയിച്ച് സീരി എയിൽ ഒന്നാമതെത്തി

Newsroom

ഞായറാഴ്‌ച കാഗ്ലിയാരിയെ 4-0ന് പരാജയപ്പെടുത്തി നാപ്പോളി സീരി എയിൽ ഒന്നാം സ്ഥാനത്തെത്തി. ജിയോവാനി ഡി ലോറെൻസോ, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, റൊമേലു ലുക്കാക്കു, അലസ്സാൻഡ്രോ ബുവോൻഗിയോർണോ എന്നിവരുടെ ഗോളുകൾ ആണ് തുടർച്ചയായ മൂന്നാം വിജയം നാപോളിക്ക് നൽകിയത്. ആരാധക്കാാരുടെ പ്രശ്നം കാരണം കുറച്ചുനേരം നിർത്തിയ മത്സരത്തിൽ പക്ഷെ നാപോളിയുടെ പ്രകടനം ഒട്ടും മോശമായില്ല. .

Picsart 24 09 16 08 43 00 649

നാപോളി ഇപ്പോൾ ഇൻ്റർ, ടൊറിനോ, യുവൻ്റസ് എന്നിവരെക്കാൾ ഒരു പോയിൻ്റ് മുന്നിൽ ഒന്നാമത് നിൽക്കുകയാണ്. യുവൻ്റസുമായുള്ള വരാനിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി പുതിയ കോച്ച് അൻ്റോണിയോ കോണ്ടെയുടെ ടീം ശക്തമായ പ്രകടനം തന്നെ കാഴ്ചവെച്ചു.

അതേസമയം, ഇൻ്റർ മിലാനെ മോൺസ 1-1ന് സമനിലയിൽ തളച്ചു, ഡെൻസൽ ഡംഫ്രീസ് ഇന്ററിനു വേണ്ടുയും, ഡാനി മോട്ട മോൺസക്ക് ആയും ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണറിനായി തയ്യാറെടുക്കുന്ന ഇൻ്റർ മിലാന് ഇത് അത്ര നല്ല റിസൾട്ട് അല്ല.