വാൻ ഹാൽ തന്റെ കരിയറിലെ ഏറ്റവും മോശം പരിശീലകൻ – ഡി മരിയ

Newsroom

Updated on:

ഡച്ച് പരിശീലകൻ വാൻ ഹാൽ ആണ് തന്റെ കരിയറിലെ ഏറ്റവും മോശം പരിശീലകൻ എന്ന് ഡി മരിയ. തൻ്റെ മികച്ച മൂന്ന് മികച്ച പരിശീലകരെ കുറിച്ചുള്ള എ എസ് പി എൻ അർജന്റീനയുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് വാൻ ഹാലിനെ കുറിച്ച് ഡി മരിയ പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡി മരിയ വാൻ ഹാലിനു കീഴിൽ കളിച്ചിരുന്നു.

Picsart 24 07 15 13 19 21 123
തന്നെ പരിശീലിപ്പിച്ച മികച്ച പരിശീലകരെ കുറിച്ചും ഡി മരിയ സംസാരിച്ചു. “ആദ്യത്തേത് നിസ്സംശയമായും സ്കലോനിയാണ്. എല്ലാ അർത്ഥത്തിലും മികച്ച പരിശീലകനാണ്. കളിക്കാരുമായുള്ള ബന്ധവും മത്സരങ്ങളെ സമീപിക്കുന്ന രീതിയും കാരണമാണ് ഇത്. സ്കലോണി ർല്ലാം തികഞ്ഞവനാണ്.” ഡി മരിയ പറഞ്ഞു.

“പിന്നെ അലജാൻഡ്രോ (സബെല്ല) എന്നെ ഒരുപാട് അടയാളപ്പെടുത്തിയ ഒരു പരിശീലകനാണ്, ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എനിക്ക് ധാരാളം നല്ല കോച്ചുകൾ ഉണ്ടായിരുന്നു. മൗറീഞ്ഞോ, ആൻസലോട്ടി… തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരുപാട് നല്ലവർ എനിക്കുണ്ടായിരുന്നു. ഏറ്റവും മോശം വാൻ ഗാൽ ആണ്, അത് ഉറപ്പാണ്. അത് ഞാൻ നേരത്തെ തന്നെ നിന്നോട് പറഞ്ഞിട്ടുണ്ട്.” ഡി മരിയ പറഞ്ഞു.