ഹാളണ്ടിന് ഹാട്രിക്ക്, മാഞ്ചസ്റ്റർ സിറ്റി താണ്ഡവം

Newsroom

Picsart 24 08 24 21 30 05 863
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് ഇപ്സിച് ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. എർലിംഗ് ഹാളണ്ട് ഹാട്രിക്കുമായി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ നിന്ന് നയിച്ചു.

Picsart 24 08 24 21 30 26 704

ഇന്ന് ഇപ്സിചിന്റെ ഗോളോടെ ആയിരുന്നു കളി തുടങ്ങിയത്‌. ഏഴാം മിനുട്ടിൽ ഷ്മോഡിക്സിലൂടെ പ്രീമിയർ ലീഗിലെ കുഞ്ഞന്മാർ ലീഡ് എടുത്തു. ഇത് സിറ്റിയെ ഉണർത്തി. മൂന്ന് മിനുട്ടിൽ മൂന്ന് ഗോളുകളോടെ 16ആം മിനുട്ടിലേക്ക് സിറ്റി 3-1 എന്ന ലെവലിലേക്ക് സ്കോർ മാറ്റി.

ആദ്യ ഹാളണ്ടിലൂടെ സമനില ഗോൾ വന്നു. തൊട്ടു പിന്നാലെ ഒരു കെവിൻ ഡി ബ്രുയിനെയുടെ സ്ട്രൈക്ക്. സിറ്റിക്ക് ലീഡ്. കണ്ണടച്ചു തുറക്കും മുമ്പ് ഹാളണ്ടിന്റെ രണ്ടാം ഗോൾ. സ്കോർ 3-1. ഇതിനു ശേഷം ആദ്യ പകുതിയിൽ സിറ്റിയുടെ 2 ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയിൽ 88ആം മിനുട്ടിൽ ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ സിറ്റി വിജയവും പൂർത്തിയാക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് ഇതോടെ 6 പോയിന്റ് ആയി. അവർ ആദ്യ മത്സരത്തിൽ ചെൽസിയെയും തോൽപ്പിച്ചിരുന്നു.