സൗദി ലീഗിൽ 50 ഗോളുകൾ പൂർത്തിയാക്കി റൊണാൾഡോ, പക്ഷെ അൽ നസറിന് വിജയമില്ല

Newsroom

നിർഭാഗ്യകരമായ ഓഫ്സൈഡ് വിധി വന്ന മത്സരത്തിൽ റൊണാൾഡോയുടെ അൽ നസറിന് സമനില. ഇന്ന് ലീഗിൽ അൽ റൈദിനെ നേരിട്ട അൽ നസർ 1-1 എന്ന സമനിലയാണ് വഴങ്ങിയത്‌. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ അൽ നസറിനെ മുന്നിൽ എത്തിച്ചു.

Picsart 24 08 23 02 10 36 271

റൊണാൾഡോ സൗദി പ്രൊ ലീഗിൽ നേടുന്ന അമ്പതാം ഗോൾ ആയി ഇത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അൽ റൈദ് സമനില നേടി. ഫൗസൈർ ആയിരുന്നു ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

റൊണാൾഡോ അൽ നസറിനായി രണ്ടം ഗോൾ നേടി എങ്കിലും നേരിയ വ്യത്യാസത്തിന് അത് ഓഫ്സൈഡ് വിളിച്ചു. വിവാദം ഉയർത്തിയേക്കാവുന്ന ഈ തീരുമാനം അൽ നസറിന്റെ രണ്ട് പോയിന്റ് നഷ്ടപ്പെടാൻ കാരണമായിം