എഎഫ്‌സി ചലഞ്ച് ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ ടീം തീരുമാനമായി

Newsroom

വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിലെ എഎഫ്‌സി ഹൗസിൽ നടന്ന നറുക്കെടുപ്പിൽ 2024-25 എഎഫ്‌സി ചലഞ്ച് ലീഗിലെ ഗ്രൂപ്പുകൾ തീരുമാനമായി. ഈസ്റ്റ് ബംഗാൾ ഗ്രൂപ്പ് എയിൽ ആണ്. ഈ ഗ്രൂപ്പിൽ നെജ്മെ എസ്‌സി (ലെബനൻ), ബശുന്ധര കിംഗ്‌സ് (ബംഗ്ലാദേശ്), പാരോ എഫ്‌സി (ഭൂട്ടാൻ) എന്നിവർക്കൊപ്പം ആണ് ഈസ്റ്റ് ബംഗാൾ എഫ്‌സി ഇറങ്ങുക.

Picsart 24 08 21 21 58 07 580

അഞ്ച് ഗ്രൂപ്പുകൾ ആകെ ഉണ്ട്. ഈസ്റ്റ് ബംഗാൾ എഫ്‌സി 2024 കലിംഗ സൂപ്പർ കപ്പ് നേടിയതിൻ്റെ ഫലമായാണ് പുരുഷന്മാരുടെ എഎഫ്‌സി ക്ലബ് മത്സരങ്ങളുടെ മൂന്നാം നിരയിലേക്ക് യോഗ്യത നേടിയത്. ഈസ്റ്റ് ബംഗാൾ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു യോഗ്യതാ റൗണ്ടിൽ ഓഗസ്റ്റ് 14-ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് എഎഫ്‌സി ചലഞ്ച് ലീഗിലേക്ക് എത്തുന്നത്.

2015 എഎഫ്‌സി കപ്പിന് ശേഷം ഇതാദ്യമായാണ് ഈസ്റ്റ് ബംഗാൾ കോണ്ടിനെൻ്റൽ ക്ലബ് മത്സര ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്നത്. 2013 ലെ എഎഫ്‌സി കപ്പിലാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം വന്നത്. അന്ന് അവർ സെമി ഫൈനലിലെത്തിയിരുന്നു.