സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ കിരീടം കാസർഗോഡിന്

Newsroom

26 മത് സംസ്ഥാന സീനിയർ വനിത ചാമ്പ്യൻഷിപ്പ് കിരീടം കാസർഗോഡ് സ്വന്തമാക്കി. തൃശ്ശൂരിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് കാസർഗോഡ് വിജയിച്ചത്. ആര്യ ശ്രീയും പ്രവീണയുമാണ് കാസർഗോഡിനായി ഗോൾ നേടിയത്.

Picsart 24 08 20 20 32 38 334

സമാപന സമ്മേളനത്തിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോളി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോയ് പൗലോസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ അനിൽ കുമാർ, കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോക്ടർ റെജിനോൾഡ് വർഗീസ്,മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സജി അലക്സ്, എം. മാത്യൂസ്, വർഗീസ് മാത്യൂസ്. എന്നിവർ ആശംസ അറിയിച്ചു.