ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2023ൽ നിന്ന് (ബിസിസിഐ) 5120 കോടി രൂപ അധിക വരുമാനം നേടിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ 2022-ൽ നിന്ന് ബിസിസിഐ നേടിയ 2367 കോടി രൂപയിൽ നിന്ന് 116 ശതമാനം കുതിപ്പാണിതെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, ഐപിഎൽ 2023-ൽ നിന്നുള്ള ബിസിസിഐയുടെ മൊത്തം വരുമാനം 11,769 കോടി രൂപയാണ്, ഇത് 78 ശതമാനത്തോളമാണ് ഒരു വർഷം കൊണ്ട് വർധിച്ചത്. ബിസിസിഐയുടെ 2022-23ലെ വാർഷിക റിപ്പോർട്ട് പ്രകാരം ചെലവ് 66 ശതമാനം വർധിച്ച് 6648 കോടി രൂപയും ആയി.
പുതിയ മീഡിയ റൈറ്റ്സും സ്പോൺസർഷിപ്പ് ഇടപാടുകളുമാണ് വരുമാന വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു. 2023-27 സൈക്കിളിൽ 48,390 കോടി രൂപയാണ് പുതിയ മീഡിയ റൗറ്റ്സ് കരാർ ആയി ബി സി സി ഐക്ക് ലഭിക്കുന്നത്.
ഐപിഎൽ ടിവി റൗറ്റ്സ് 2021 ൽ ഡിസ്നി സ്റ്റാർ 23,575 കോടി രൂപയ്ക്ക് (2023-27 ലേക്ക്) സ്വന്തമാക്കിയിരുന്നു. 23,758 കോടി രൂപയ്ക്കാണ് ജിയോ സിനിമ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്. ഐപിഎൽ ടൈറ്റിൽ റൈറ്റ്സ് 2500 കോടി രൂപയ്ക്കാണ് ടാറ്റ സൺസിന് ബി സി സി ഐ വിറ്റത്.