ഇനിയും രജിസ്റ്റർ ചെയ്തില്ല, ഡാനി ഓൾമോ ബാഴ്സലോണയുടെ ആദ്യ മത്സരത്തിന് ഉണ്ടാകില്ല

Newsroom

നാളെ ബാഴ്സലോണ ലാലിഗയിലെ ആദ്യ മത്സരത്തിൽ വലൻസിയക്കെതിരെ ഇറങ്ങുമ്പോൾ ബാഴ്‌സ ടീമിൽ ഡാനി ഓൾമോ ഉണ്ടാകില്ല. ബാഴ്സലോണയുടെ ഈ സമ്മർ വിൻഡോയിലെ വലിയ സൈനിംഗ് ആയ ഓൾമോയെ ഇതുവരെ ലാലിഗയിൽ സ്ക്വാഡിലേക്ക് രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആയിട്ടല്ല. എന്നാൽ താരം പൂർണ്ണ ഫിറ്റ്നസിൽ എത്താത്തത് കൊണ്ടാണ് നാളെ കളിക്കാത്തത് എന്ന് ബാഴ്സലോണ പരിശീലകൻ ഫ്ലിക്ക് പറഞ്ഞു.

Picsart 24 08 16 16 44 01 070

“ഡാനി ഓൾമോ നാളെ കളിക്കാൻ ഉള്ള ഒരു ഓപ്ഷനല്ല, കാരണം അവൻ ഇപ്പോൾ എത്തിയതേ ഉള്ളൂ, കുറച്ച് പരിശീലന സെഷനുകൾ മാത്രമേ അവൻ ടീമിനൊപ്പം ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ സഹായിക്കാൻ ഉള്ള നിലയിൽ എത്താൻ അവൻ ആദ്യം നന്നായി പരിശീലനം നടത്തേണ്ടതുണ്ട്” ഫ്ലിക്ക് പറഞ്ഞു.

ഡാനി ഓൾമോ സ്പെയിനൊപ്പം യൂറോ കപ്പ് കളിച്ചതിനാൽ വൈകിയാന് പ്രീസീസൺ പരിശീലനം ആരംഭിച്ചത്.