പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സീസൺ ആരംഭിക്കുകയാണ്. ഇന്ന് ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ചാകും മത്സരം നടക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാൻ ആകും. രാത്രി 12.30നാണ് കിക്കോഫ്‌.

തന്റെ ഗോൾ ആഘോഷിക്കുന്ന ഗർനാചോ
തന്റെ ഗോൾ ആഘോഷിക്കുന്ന ഗർനാചോ

കഴിഞ്ഞ സീസൺ ലീഗിൽ നിരാശയാർന്ന പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ടോപ് ഫോറിൽ എങ്കിലും ഫിനിഷ് ചെയ്യാൻ ആകും ആഗ്രഹിക്കുന്നത്. മികച്ച സൈനിംഗുകൾ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മെച്ചപ്പെടുത്തിയിട്ടുണ്ട്‌. പുതിയ സൈനിംഗുകളായ സിർക്സീ, ഡി ലിറ്റ്, മസ്റായ് എന്നിവർ ഇന്ന് യുണൈറ്റഡിനായി പ്രീമിയർ ലീഗ് അരങ്ങേറ്റം നടത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു..

കഴിഞ്ഞ ആഴ്ച നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു.