ബംഗ്ലാദേശിന് എതിരായ പരമ്പരയിലും ബുമ്രയ്ക്ക് വിശ്രമം നൽകും

Newsroom

ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കും. താരത്തിനെ ബോർഡർ ഗവാസ്കർ ട്രോഫിക്ക് ആയി താരത്തെ പൂർണ്ണഫിറ്റ്നസിൽ നിർത്താൻ ആണ് ഇന്ത്യൻ ശ്രമം. ഒക്ടോബർ 16 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലൂടെ ആകും ബുമ്ര തിരിച്ചുവരിക.

Picsart 24 02 05 16 16 24 683

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ, ഏകദിന പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല. ദുലീപ് ട്രോഫി സ്ക്വാഡിൽ നിന്നും ബുമ്രയെ ബി സി സി ഐ ഒഴിവാക്കി. ബംഗ്ലാദേശിന് എതിരെ അർഷ്ദീപിനെയും ഖലീൽ അഹമ്മദിനെയും പേസർമാരായി ബി സി സി ഐ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.