ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിൻ സ്വർണ്ണം സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ആണ് സ്പെയിൻ സ്വർണ്ണം നേടിയത്. എട്ട് ഗോളുകൾ പിറന്ന മത്സരത്തിൽ 8-3 എന്ന സ്കോറിനായിരുന്നു സ്പെയിന്റെ വിജയം. എക്സ്ട്രാ ടൈം വരെ ഇന്നത്തെ മത്സരം നീണ്ടു നിന്നു.
ഇന്ന് 11ആം മിനുട്ടിൽ മിലൊറ്റെയിലൂടെ ഫ്രാൻസ് ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ ഫെർമിൻ ലോപസിലൂടെ സ്പെയിൻ സമനില പിടിച്ചു. 25ആം മിനുട്ടിൽ ഫെർമിൻ തന്നെ സ്പെയിന്റെ ലീഡ് ഇരട്ടിയാക്കി. 28ആം മിനുട്ടിൽ അലക്സ് ബനേയയിലൂടെ മൂന്നാം ഗോളു നേടി സ്പെയിൻ ലീഡ് 3-1 എന്നാക്കി.
ഇതിനു വേഷം ഫ്രാൻസ് തിരിച്ചടിക്കാൻ നോക്കി. 79ആം മിനുട്ട് വരെ സ്കോർ 3-1 എന്ന് തുടർന്നു. 79ആം മിനുട്ടിൽ അക്ലൗചിയുടെ ഗോൾ ഫ്രാൻസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 3-2. 93ആം മിനുട്ടിൽ മറ്റേറ്റയുടെ ഗോൾ ഫ്രാൻസിന് സമനില നൽകി. സ്കോർ 3-3. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ നൂറാം മിനുട്ടിൽ കാമെയോയുടെ ഗോൾ സ്പെയിന് വീണ്ടും ലീഡ് നൽകി. സ്കോർ 4-3. ഇതിനു ശേഷം ഫ്രാൻസ് സമനിലക്ക് ശ്രമിക്കവെ 120ആം മിനുട്ടിൽ കാമെയോ വീണ്ടും ഗോളടിച്ച് സ്പാനിഷ് വിജയം ഉറപ്പിച്ചു.. അവർ സ്വർണ്ണവും ഫ്രാൻസ് വെള്ളിയും നേടി.