പാരീസിൽ നടന്ന ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ മനു ഭാകർ അടുത്ത ഒളിമ്പിക്സിൽ ഇതിനേക്കാൾ നല്ല പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും എന്ന് പറഞ്ഞു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ നാലാമത് ഫിനിഷ് ചെയ്ത മനു തനിക്കു മേൽ മൂന്നാം മെഡലിന്റെ സമ്മർദ്ദം ഇല്ലായിരുന്നു എന്ന് പറഞ്ഞു.
“ഒരു മൂന്നാം മെഡൽ നേടുന്നതിനുള്ള സമ്മർദ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക് തീർച്ചയായും എൻ്റെ പരമാവധി ചെയ്യണം എന്നും മികച്ച മത്സരം കാഴ്ചവെക്കണം എന്നും ഉണ്ടായിരുന്നു, അതിൽ മാത്രം ഞാൻ ശ്രദ്ധിച്ചു.” ഭാക്കർ കൂട്ടിച്ചേർത്തു.
“നാലാമത്തെ സ്ഥാനം തീർച്ചയായും വലിയ സ്ഥാനമല്ല. ഇപ്പോൾ എനിക്ക് രണ്ട് മെഡലുകളും അടുത്ത തവണത്തേക്കായി കഠിനമായി പ്രയത്നിക്കാൻ ധാരാളം പ്രചോദനവും ഉണ്ട്, ഞാൻ പരമാവധി ശ്രമിക്കും, കഠിനാധ്വാനം ചെയ്യും.” മനു പറഞ്ഞു