ദീപിക പ്രീ ക്വാര്‍ട്ടറിൽ

Sports Correspondent

Deepikakumari
Download the Fanport app now!
Appstore Badge
Google Play Badge 1

പാരിസ് ഒളിമ്പിക്സ് വനിതകളുടെ അമ്പെയ്ത്തിൽ പ്രീ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ ദീപിക കുമാരി. 6-2 എന്ന സ്കോറിന് ഡച്ച് താരത്തെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയാണ് ദീപിക വിജയത്തിലേക്ക് കുതിച്ചത്. നെതര്‍ലാണ്ട്സിന്റെ ക്വിന്റി റോഫെനിനെതിരെ ആദ്യ സെറ്റ് 29-28ന് ദീപിക നേടിയപ്പോള്‍ രണ്ടാം സെറ്റിൽ താരം 27-29ന് പിന്നിൽ പോയി.

അടുത്ത രണ്ട് സെറ്റുകള്‍ 25-17, 28-23 എന്ന സ്കോറിന് നേടിയാണ് ഇന്ത്യന്‍ താരം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. നേരത്തെ ആദ്യ റൗണ്ടിൽ എസ്റ്റോണിയയുടെ റീന പര്‍ണാടിനെ 6-5 എന്ന സ്കോറിനാണ് ദീപിക പരാജയപ്പെടുത്തിയത്.