- സൗത്ത് സോണ്‍ ഹോക്കി പുരുഷ കിരീടം കേരളത്തിന്. കിരീടം നേടുന്നത് ചരിത്രത്തിലാധ്യം
- വനിതകള്‍ക്ക് വെങ്കലം
കൊല്ലം: രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളവും വനിതാ വിഭാഗത്തില്‍ ആന്ധ്രാപ്രദേശും ചാമ്പ്യന്‍മാര്‍. പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്‍മാരായത്. വനിതാ വിഭാഗം ഫൈനലില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആന്ധ്രപ്രദേശ് ചാമ്പ്യന്‍മാരായത്. ആന്ധ്രാപ്രദേശിന് വേണ്ട് ലക്ഷ്മി പരീക്കി, രഗുള നാഗമണി, പതന്‍ മുജിയ ബീഗം എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ലക്ഷ്മിയാണ് മത്സരത്തിലെ താരം.
പുരുഷന്‍മാരുടെ ഫൈനലില്‍ തുടക്കം മുതല്‍ തന്നെ കേരളത്തിന്റെ ആധിപത്യമാണ് കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ സാക്ഷിയായിത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച കേരളം മൂന്നാം മിനുട്ടില്‍ തന്നെ ആദിത്യാ ലക്‌റയിലൂടെ മുന്നിലെത്തി. പിന്നീട് അങ്ങോട്ട് കേരളത്തിന്റെ ഗോളടിമേളമാണ് കണ്ടത്. കേരളത്തിന് വേണ്ടി രാജു ബംഗാരിയും ബഹല സൂരജും ഇരട്ടഗോള്‍ വീതം നേടി. മിന്‍സ് ദിനേശ്, അര്‍മന്‍ തുടങ്ങിയവര്‍ ഓരോ ഗോള്‍ വീതവും നേടി. തോല്‍വി അറിയാതെയാണ് കേരളം സ്വര്‍ണം നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നായി കേരളം 41 ഗോളുകളാണ് നേടിയത്. കേരളത്തിന്റെ ബഹല സൂരജും പുതുച്ചേരിയുടെ നിതീശ്വരനും ടൂര്‍ണമെന്റിലെ പുരുഷ വിഭാഗത്തിലെ ടോപ് സ്‌കോററായി.
വനിതകളുടെ വെങ്കലമെഡലിനുള്ള പോരാട്ടത്തില്‍ കേരളത്തിന് ജയം. കേരളം രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കര്‍ണാടകയെയാണ് തോല്‍പ്പിച്ചത്. മത്സരം ആരംഭിച്ച് ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കേരളം രണ്ട് ഗോള്‍ നേടി ലീഡ് എടുത്തു. എന്നാല്‍ ആദ്യ പകുതിക്ക് മുമ്പ് തന്നെ ഗോള്‍ തിരിച്ചടിച്ച് കര്‍ണാടക മത്സരത്തിലേക്ക് തിരിക്കെയെത്തി. ആദ്യ പകുതിക്ക് ശേഷം മൂന്നാം ക്വാര്‍ട്ടറിന്റെ 35, 41 മിനുട്ടുകളില്‍ ഗോള്‍ നേടിയ കേരളം മത്സരം കൈകളിലാക്കി. കേരളത്തിന് വേണ്ടി രേഷ്മ സമദ്, അഭയ ജോതി, ത്രികി, കാര്‍ത്തിക എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മധ്യനിരയെ നിയന്ത്രിച്ച് ഗോള്‍ നേടിയ രേഷ്മ സമദാണ് മത്സരത്തിലെ താരം.
പുരുഷന്‍മാരുടെ വെങ്കലമെഡല്‍ പോരാട്ടത്തില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പുതുച്ചേരിയെ തോല്‍പ്പിച്ചു. കര്‍ണാടകയ്ക്ക് വേണ്ടി ഷാഷിദ് ഗൗഢ ഇരട്ട ഗോള്‍ നേടി. പുതുച്ചേരിക്ക് വേണ്ടി ഇരട്ടഗോള്‍ നേടി നിതീശ്വരന്‍ ടൂര്‍ണമെന്റെിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായി. കര്‍ണാടകയുടെ മോഹനനാണ് മത്സരത്തിലെ താരം.
Awards
For Girls
1) Best Goalkeeper – Alamuri Varshini – AP – Shirt no. 12
2) Best Defender – Kaviya K. – Tamil Nadu Shirt no. 8
3) Best Midfielder – Jovina Defney M. J. Tamil Nadu – Shirt no. 10
4) Best Attacker – Pujari Madhurima Bai -Andhra Pradesh – Shirt no.
Boys
1)Best Goalkeeper
Riyas Gautham – Le Puducherry – Shirt no. 18
2)Best Defender – Rohit Baxla – Kerala – Shirt no. 15
3)Best Midfielder – Balasundar – Tamil Nadu – Shirt no. 5
4)Best Attacker – Suraj Bahala – Kerala-Shirtno.12