ഞങ്ങൾ നല്ല മനുഷ്യരാണ്, ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാൻ വരണം എന്ന് അപേക്ഷിച്ച് ഷൊയ്ബ് മാലിക്

Newsroom

2025 ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാൻ സന്ദർശിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അപേക്ഷിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. പാകിസ്താനിൽ ഉള്ളവർ നല്ലവരാണെന്നും അവർ ഇന്ത്യക്ക് നല്ല സ്വീകരണമൊരുക്കും എന്നും മാലിക് പറഞ്ഞു. ഇന്ത്യയും ദീർഘകാലമായി ക്രിക്കറ്റ് പരമ്പരകൾക്ക് ആയി പാകിസ്താനിലേക്ക് യാത്ര ചെയ്യാറില്ല.

ഇന്ത്യ 24 07 26 00 45 54 354

2025ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ പോകില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ തീരുമാനം മാറ്റണം എന്നാൽ മാലിക് പറയുന്നത്.

“രാജ്യങ്ങൾക്കിടയിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും, അത് വേറെ പ്രശ്നമായി എടുത്ത് പരിഹരിക്കണം. കായികരംഗത്തേക്ക് രാഷ്ട്രീയം വരരുത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ടീം ഇന്ത്യയിൽ പോയി, ഇപ്പോൾ ഇന്ത്യക്ക് ഇങ്ങോട്ട് വരാനുള്ള നല്ല അവസരമാണ്.” മാലിക് പറഞ്ഞു.

ഇന്ത്യൻ ടീമിൽ പാകിസ്ഥാനിൽ കളിക്കാത്ത നിരവധി കളിക്കാർ ഉണ്ട്, അതിനാൽ അവർക്ക് ഇത് വളരെ മികച്ച അനുഭവമാകും. ഞങ്ങൾ വളരെ നല്ല ആളുകളാണ്, നല്ല സ്വീകരണം ഇന്ത്യക്ക് ഞങ്ങൾ നൽകും എന്ന് എനിക്ക് ഉറപ്പുണ്ട്. ടീം തീർച്ചയായും വരണം.” മാലിക് പറഞ്ഞു.