സ്റ്റീഫൻ ഈസെ ജംഷദ്പൂരിൽ തിരികെയെത്തി. ഡിഫൻഡർ ക്ലബിൽ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ജംഷഡ്പൂർ എഫ്‌സി ഇന്ന് പ്രഖ്യാപിച്ചു. 30 കാരനായ നൈജീരിയൻ ഇൻ്റർനാഷണൽ ജംഷദ്പൂരിന്റെ നാലാമത്തെ വിദേശ സൈനിംഗും സെൻട്രൽ ഡിഫൻസിലെ ആദ്യത്തെ വിദേശ സൈനിംഗുമാണ്.
മുമ്പ് 2020-21ൽ ജംഷദ്പൂരിനായി കളിച്ചിട്ടുണ്ട്. അവസാനമായി വിയറ്റ്നാമിൽ ക്വാങ് നാമിനൊപ്പം കളിച്ച താരം അവിടെ 20 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിരുന്നു. അതിനുമുമ്പ്, ക്വീൻസ് പാർക്കിൽ ഓവൻ കോയിലിനൊപ്പം പ്രവർത്തിച്ച അദ്ദേഹം അവിടെ 17 മത്സരങ്ങൾ കളിച്ചു.
“കോവിഡ് സമയത്ത് ഇന്ത്യയിലെ എൻ്റെ ആദ്യ സീസൺ വ്യത്യസ്തമായിരുന്നുവെങ്കിലും എനിക്ക് എപ്പോഴും വീടായി തോന്നുന്ന ഒരു ക്ലബ്ബാണ് ജംഷഡ്പൂർ എഫ്‌സി. ഇവിടെ തിരിച്ചെത്തിയതിൽ ഞാൻ സന്തോഷവാനാണ്. ഐഎസ്എല്ലിൽ നിന്നുള്ള എൻ്റെ മുൻകാല അനുഭവം വളർത്തിയെടുക്കാനും ഐഎസ്എല്ലിൽ വിജയിക്കാൻ ടീമിനെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു.” കരാർ ഒപ്പുവെച്ച ശേഷം ഈസെ പറഞ്ഞു.
ഇസെ മുമ്പ് നൈജീരിയൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡിഫൻഡർ ബൾഗേറിയൻ ടോപ്പ് ഡിവിഷനിൽ ലോകോമോട്ടീവ് പ്ലോവിഡിവിനൊപ്പം കളിക്കുകയും യൂറോപ്പ ലീഗിൽ അവരെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.