മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമായ കെവിൻ ഡി ബ്രുയിനെയെ ക്ലബ്ബ് ഈ വർഷം വിൽക്കില്ല എന്ന് ഉറപ്പുപറഞ്ഞ് പരിശീലകൻ പെപ് ഗ്വാർഡിയോള. നേരത്തെ കെവിൻ ഡിബ്രോയിനെ സൗദി അറേബ്യൻ ക്ലബ്ബുകളും ആയി ചർച്ചകൾ നടത്തിയെന്നും എന്നും അവരുമായി കരാർ ധാരണയിൽ എത്തി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ നേരത്തെതന്നെ താരം നിരസിച്ചിരുന്നു. ഇപ്പോൾ പരിശീലകൻ ഗാഡിയോളയും ഈ റിപ്പോർട്ടുകൾക്കെതിരായി വന്നിരിക്കുകയാണ്.
ഈ വരുന്ന സീസണിൽ കെവിൻ ദി ബ്രുയിനെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഉണ്ടാകുമെന്ന് താൻ ഉറപ്പു നൽകുന്നു എന്ന് പരിശീലകൻ ഇന്ന് പറഞ്ഞു. ഏറെ വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഡി ബ്രുയിനെ. എന്നാൽ അവസാന സീസുകൾ സീസണുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്നും കരിയറിന്റെ അവസാനത്തിൽ കൂടുതൽ പണം ലഭിക്കുന്ന ഓഫറുകൾ പരിഗണിക്കുമെന്നുമുള്ള പ്രസ്താവനകൾ ഡി ബ്രുയിനെ നടത്തിയിരുന്നു. ഇതാണ് താരത്തെ സൗദി അറേബ്യൻ ക്ലബ്ബുകളുമായി ബന്ധപ്പെടുത്താൻ കാരണം.
പെപിന്റെ പ്രസ്താവനയോട് ഈ വർഷം കെ ഡി ബി ക്ലബ്ബിൽ ഉണ്ടാവും എന്ന് ആരാധകർ കുറപ്പിക്കാൻ ആകും. പ്രീമിയർ ലീഗ് കിരീടം നിലനിർത്താനായി മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ പ്രീസീസണിൽ ഒരുങ്ങുകയാണ്.