ആസ്റ്റൺ വില്ലയുടെ മൗസ ഡിയാബിയെ വിൽക്കാൻ അൽ-ഇത്തിഹാദുമായി ഒരു കരാറിലെത്തിയതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീൽഡർ സൗദി അറേബ്യൻ ക്ലബുമായി അഞ്ച് വർഷത്തെ കരാർ ഒപ്പുവെക്കും. ഫ്രഞ്ച് താരത്തിനായി അൽ-ഇത്തിഹാദ് 55 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസായി ആസ്റ്റൺ വില്ലയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അൽ-ഇത്തിഹാദും ആസ്റ്റൺ വില്ലയും ഇതുവരെ ഒരു പൂർണ്ണ ധാരണയിൽ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മറിൽ കാര്യമായ നിക്ഷേപം നടത്തിയിട്ടും അൽ-ഇത്തിഹാദ് ലീഗിൽ അഞ്ചാം സ്ഥാനത്ത് മാത്രമെ എത്തിയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കൂടുതൽ വലിയ താരങ്ങളെ സ്വന്തമാക്കാൻ ആണ് ഇത്തിഹാദ് ശ്രമിക്കുന്നത്.
25കാരനായ താരം കഴിഞ്ഞ സീസണിൽ മാത്രമാണ് ആസ്റ്റൺ വില്ലയിൽ എത്തിയത്. ഇതിനു മുമ്പ് ബയെർ ലെവർകൂസൻ, പി എസ് ജി എന്നീ ക്ലബുകൾക്ക് ആയി താരം കളിച്ചിട്ടുണ്ട്.