ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ നേരിട്ട പരാജയത്തിന് ലോക ഒന്നാം നമ്പർ ആയ യാനിക് സിന്നറോട് പ്രതികാരം ചെയ്തു അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ്. 5 സെറ്റ് പോരാട്ടത്തിനു ഒടുവിൽ ഈ വർഷത്തെ നാലാമത്തെ മാത്രം പരാജയം ആണ് മെദ്വദേവ് സിന്നറിന് നൽകിയത്. ആദ്യ സെറ്റ് മുതൽ മെദ്വദേവ് തന്റെ നയം വ്യക്തമാക്കിയിരുന്നു. എന്നാൽ ആദ്യ സെറ്റ് തിരിച്ചു വന്നു ടൈബ്രേക്കറിൽ സിന്നർ നേടി. എന്നാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് നേടിയ മെദ്വദേവ് സെറ്റ് 6-4 നു നേടി മത്സരത്തിൽ തിരിച്ചെത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറിൽ നേടിയ ടൈബ്രേക്കറിൽ മത്സരം ഒരു സെറ്റ് അകലെയാക്കി.
എന്നാൽ നാലാം സെറ്റിൽ തിരിച്ചു വന്ന സിന്നർ സെറ്റ് 6-2 നു മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്താൻ ആയ മെദ്വദേവ് തുടർന്ന് സർവീസ് നിലനിർത്തി സെറ്റ് 6-3 നു നേടി ലോക ഒന്നാം നമ്പറിനെ നാട്ടിലേക്ക് പറഞ്ഞു വിട്ടു. മത്സരത്തിൽ സിന്നർ 17 ഏസുകൾ ഉതിർത്തപ്പോൾ മെദ്വദേവ് 15 എണ്ണം ഉതിർത്തു. നാലു മണിക്കൂർ ആണ് മത്സരം നീണ്ടത്. കരിയറിലെ ഒമ്പതാം ഗ്രാന്റ് സ്ലാം സെമിഫൈനലും രണ്ടാം വിംബിൾഡൺ സെമിഫൈനലും ആണ് മെദ്വദേവിനു ഇത്. സെമിയിൽ കാർലോസ് അൽകാരസ്, തോമസ് പൗൾ വിജയിയെ ആണ് മെദ്വദേവ് നേരിടുക. വനിതകളിൽ ലുലു സണിനെ 5-7, 6-4, 6-1 എന്ന സ്കോറിന് തോൽപ്പിച്ചു ക്രൊയേഷ്യയുടെ സീഡ് ചെയ്യാത്ത താരമായ ഡോണ വെകിചും സെമിഫൈനലിൽ എത്തി. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് ഡോണക്ക് ഇത്.