ടി20 ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒരു രാജ്യമായ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകുന്ന വക്കിലാണെന്ന് പറയാം. ഇന്ന് അഫ്ഗാനിസ്താനോടേറ്റ പരാജയം ആണ് ഓസ്ട്രേലിയയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചത്. ഇന്ന് സൂപ്പർ 8ലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയ 21 റൺസിന്റെ പരാജയമാണ് വഴങ്ങിയത്. ഇതോടെ സൂപ്പർ 8 ഗ്രൂപ്പ് 1ൽ ഓസ്ട്രേലിയയും അഫ്ഗാനും 2 പോയിന്റുമായി നിൽക്കുകയാണ്. 4 പോയിന്റുള്ള ഇന്ത്യ ആണ് ഒന്നാമത്.
ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് എത്തുക. ഓസ്ട്രേലിയ ഇനി നാളെ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയെ നേരിടും. അഫ്ഗാൻ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെയും നേരിടും. ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനെ തോൽപ്പിക്കികയും ചെയ്താൽ ഓസ്ട്രേലിയ പുറത്തേക്കും ഇന്ത്യയും അഫ്ഗാനും സെമിയിലേക്കും മുന്നേറും. അഫ്ഗാൻ വിജയിക്കുകയും ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും ചെയ്താൽ കാര്യങ്ങൾ നെറ്റ് റൺ റേറ്റ് ആകും തീരുമാനിക്കുക. മികച്ച റൺ റേറ്റുള്ള ഇന്ത്യ ഏതാണ്ട് സെമി ഉറപ്പിച്ചിട്ടുണ്ട്. വൻ പരാജയം ഏറ്റുവാങ്ങിയാൽ മാത്രമെ ഇന്ത്യ ഭയക്കേണ്ടതുള്ളൂ.