അഖിലേന്ത്യാ സെവൻസ് 2023-24 സീസൺ ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ലിസ്റ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു. ഈ കഴിഞ്ഞ സീസണിൽ നടന്ന മൊത്തം മത്സരങ്ങളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തത്. ഫാൻപോർട്ട് സെവൻസ് റാങ്കിംഗ് ആരംഭിച്ച 2016 മുതൽ ഇങ്ങോട്ടുള്ള സീസണുകളിൽ ഇത് രണ്ടാം തവണയാണ് സൂപ്പർ സ്റ്റുഡിയോ ഒരു സീസണിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നത്. കഴിഞ്ഞ സീസണിലും സൂപ്പർ ആയിരുന്നു റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നത്.
114 മത്സരങ്ങളിൽ 242 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് നിൽക്കുന്നത്. 79 വിജയങ്ങളും 5 സമനിലയും 30 പരാജയവുമാണ് സൂപ്പർ സ്റ്റുഡിയോക്ക് ഈ സീസണിൽ ഉള്ളത്. അവർ 13 ഫൈനൽ കളിച്ച് 7 കിരീടവും നേടിയിട്ടുണ്ട്.
സൂപ്പർ സ്റ്റുഡിയോക്ക് പിറകിൽ 217 പോയിന്റുമായി ലിൻഷ മണ്ണാർക്കാട് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ലിൻഷ മണ്ണാർക്കാർ 10 ഫൈനൽ കളിച്ച് 8 കിരീടങ്ങൾ നേടിയിട്ടുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമാണ് ലിൻഷ. മൂന്നാം സ്ഥാനത്തുള്ള ESSA ബെയ്സ് പെരുമ്പാവൂരിനെ 2 പോയിന്റിനാണ് ലിൻഷ പിറകിലാക്കിയത്.
215 പോയിന്റുമായി ബെയ്സ് പെരുമ്പാവൂർ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. അവർ സീസണിൽ ആകെ 6 കിരീടങ്ങളും നേടിയിട്ടുണ്ട്. 151 പോയിന്റുമായി അഭിലാഷ് കുപ്പൂത്ത് നാലാം സ്ഥാനത്തു നിൽക്കുന്നു. 147 പോയിന്റുമായി സബാൻ കോട്ടക്കൽ അഞ്ചാമതാണ്.
സെവൻസിലെ വലിയ ടീമായ ഫിഫ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവർക്ക് ഈ സീസൺ അവരുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നാണ്. സെവൻസ് റാങ്കിംഗ് ആരംഭിച്ച ശേഷം രണ്ടു ടീമുകളുടെയും ഏറ്റവും മോശം സീസണാണ് ഈ കഴിഞ്ഞത്. ഫിഫ മഞ്ചേരി ഈ സീസണിൽ 12ആം സ്ഥാനത്തും റോയൽ ട്രാവൽസ് കോഴിക്കോട് 10ആം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. ഇരുടീമുകളുടെയും സെവൻസ് റാങ്കിംഗിലെ ഏറ്റവും മോശം ഫിനിഷ് ആണിത്. ഫിഫ ഈ സീസണിൽ ഒരു കിരീടവും റോയൽ ട്രാവൽസ് കോഴിക്കോട് രണ്ട് കിരീടവും നേടി.
റാങ്കിംഗ്: