യൂറോകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സ്ലൊവേനിയയും ഡെന്മാർക്കും സമനിലയിൽ പിരിഞ്ഞു. സ്റ്റുറ്റ്ഗറ്റ് അരീനയിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. കളിയിൽ തുടക്കം മുതൽ മികച്ചു നിന്നത് ഡെന്മാർക്കാണ് എങ്കിലും അവർ അവസരം മുതലെടുക്കാതിരുന്നത് അവർക്ക് വലിയ തിരിച്ചടിയായി മാറി.
ഇന്ന് മത്സരം ആരംഭിച്ച് പതിനേഴാം മിനിറ്റിൽ തന്നെ ഡെന്മാർക്കിൽ ലീഡ് എടുത്തു. അവരുടെ ഏറ്റവും മികച്ച താരമായ എറിക്സൺലൂടെ ആയിരുന്നു ഡെന്മാർക്കിന്റെ ആദ്യ ഗോൾ. വിൻഡിന്റെ ലാസ് സ്വീകരിച്ചായിരുന്നു എറിക്സന്റെ ഫിനിഷ്. അതിനുശേഷം നിരവധി അവസരങ്ങൾ ഡെന്മാർക്ക് സൃഷ്ടിച്ചെങ്കിലും അവർക്ക് രണ്ടാം ഗോൾ നേടി കളി അവരുടെ മാത്രമാക്കി മാറ്റാൻ കഴിഞ്ഞില്ല.
രണ്ടാം പുകതിയിൽ പതുക്കെ ആണെങ്കിലും സ്ലൊവേനിയ കളിയിലേക്ക് തിരിച്ചുവന്നു. അവരുടെ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയുടെ സാന്നിധ്യം ഡെന്മാർക്ക് ഡിഫൻസിന് തുടർച്ചയായി തലവേദന സൃഷ്ടിച്ചു. സെസ്കോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി. അവസാനം 77ആം മിനിറ്റില്‍ എറിക്ക് യാൻസയിലൂടെ സ്ലൊവേനിയ ഒപ്പം എത്തും
പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനുലൂടെയാണ് വലയിലേക്ക് കയറിയത്. ഇതിനു ശേഷം അവർ ഏറെ ശ്രമിച്ചു എങ്കിലും വിജയ ഗോൾ ഒന്നും വന്നില്ല. ഈ ഗ്രൂപ്പിൽ ഇംഗ്ലണ്ടും സെർബിയമാണ് മറ്റു ടീമുകൾ