യൂറോ കപ്പ് 2024ൽ ഇന്ന് നടന്ന മത്സരത്തിൽ ഇറ്റലി അൽബേനിയെ പരാജയപ്പെടുത്തി. ഡോർട്മുണ്ട് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഈ ഗോളുകളെല്ലാം ആദ്യ 15 മിനിറ്റുകളിൽ തന്നെയാണ് വന്നത്.
ഇന്ന് മത്സരം ആരംഭിച്ച 22 സെക്കൻഡിൽ തന്നെ അൽബേനിയ ഇറ്റലിയെ ഞെട്ടിച്ചുകൊണ്ട് ലീഡ് എടുത്തു. നദീം ബജറാമി ആയിരുന്നു ഇറ്റലിയുടെ വലയിലേക്ക് ഗോൾ എത്തിച്ചത്. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളാണ് ഇത്. ഈ ഗോളിൽ പതറാതെ ഇറ്റലി അവരുടെ സ്വതസിദ്ധമായ ശൈലിയിൽ കളിച്ച് പത്താം മിനിട്ടിലേക്ക് കളിയിലേക്ക് തിരിച്ചുവന്നു.
മത്സരത്തിന്റെ പത്താം പെലിഗ്രിനു കൊടുത്ത ഒരു ക്രോസിൽ നിന്ന് ബാസ്റ്റോണിയുടെ ഫിനിഷ് ഇറ്റലിക്ക് സമനില നൽകി. ഇതു കഴിഞ്ഞ് 15ആം മിനിറ്റിൽ ബരേല ഇറ്റലിക്കൽ ലീഡ് നൽകി. ഒരു ലൂസ് പന്ത് ഒരു ഫസ്റ്റ് ഷോർട്ടിലൂടെ ബരേല വലയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം ഇറ്റലിക്ക് നിരവധി അവസരങ്ങൾ കിട്ടി എങ്കിലും ലീഡ് കൂട്ടാൻ ആയില്ല. ഇനി അടുത്ത മത്സരത്തിൽ ഇറ്റലി സ്പെയിനേയും അൽബേനിയ ക്രൊയേഷ്യയെയും നേരിടും.