യൂറോ കപ്പ് ആണ് ലോകകപ്പിനേക്കാൾ വിജയിക്കാൻ പ്രയാസമെന്ന എംബപ്പെയുടെ വാദത്തിനു മറുപടിയുമായി ലയണൽ മെസ്സി. ലോകചാമ്പ്യന്മാരായ ബ്രസീൽ, അർജന്റീന, ഉറുഗ്വേ എന്നിവർ ഇല്ലാത്ത യൂറോ കപ്പ് എങ്ങനെ ലോകകപ്പിനെക്കാൾ പ്രയാസമുള്ളതാകുമെന്ന് മെസ്സി ESPNനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“യൂറോ കപ്പ് ലോകകപ്പിനേക്കാൾ ബുദ്ധിമുട്ടാണെന്ന് എംബാപ്പെ പറയുന്നു? സൗത്ത് അമേരിക്കൻ ടീമുകൾക്ക് യൂറോപ്യൻ ടീമുകളെ പോലെ പ്രയാസംയ്ല്ല മത്സരം ഇല്ലാ എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും അവർ കളിക്കുന്ന ഫുട്ബോളിനെ വിലമതിക്കുന്നു.” മെസ്സി തുടർന്നു.
“യൂറോ കപ്പ് വളരെ പ്രധാനപ്പെട്ടതാണ്, പക്ഷേ യൂറോ കപ്പിൽ മൂന്ന് തവണ ലോക ചാമ്പ്യന്മാരായ അർജൻ്റീനയും അഞ്ച് തവണ ലോക ചാമ്പ്യൻസ് ആയ ബ്രസീലും രണ്ട് തവണ ലോക ചാമ്പ്യൻസ് ആയ ഉറുഗ്വേയെയും ഇല്ല. നിരവധി ലോകചാമ്പ്യന്മാർ ഇല്ലാത്ത യൂറോ കപ്പ് ഏറ്റവും ബുദ്ധിമുട്ടുള്ളത് പറയാൻ പറ്റുമോ?”
“ലോകകപ്പിൽ, മികച്ച ടീമുകൾ ഉണ്ട്, എല്ലാ ലോക ചാമ്പ്യന്മാരും ഉണ്ടാവാറുണ്ട്. അതിനാലാണ് എല്ലാവരും ലോക ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്നത്.” – മെസ്സി പറഞ്ഞു.