യുഎസ്എയ്ക്കെതിരെ വിജയത്തിനായി ഇന്ത്യ നേടേണ്ടത് 111 റൺസ്

Sports Correspondent

Arshdeep
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ ഇന്ത്യയ്ക്ക് 111 റൺസിന്റെ വിജയ ലക്ഷ്യം. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയ്ക്കെതിരെ യുഎസ്എ 8 വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നേടിയത്.

ഇന്നിംഗ്സിലെ ആദ്യ പന്തിൽ വിക്കറ്റ് നേടിയ അര്‍ഷ്ദീപ് അവസാന പന്തിൽ ഒരു വിക്കറ്റ് കൂടി നേടിയപ്പോള്‍ യുഎസ്എ 3/2 എന്ന നിലയിലായിരന്നു. നിതീഷ് കുമാര്‍, സ്റ്റീവന്‍ ടെയിലര്‍ എന്നിവര്‍ യുഎസ്എയെ 81/5 എന്ന സ്കോറിലേക്ക് എത്തിച്ചു.

India

27 റൺസ് നേടിയ നിതീഷ് കുമാറും 24 റൺസ് നേടിയ സ്റ്റീവന്‍ ടെയിലറുമാണ് യുഎസ്എയുടെ പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് നാല് വിക്കറ്റ് നേടി. നാലോവറിൽ 9 റൺസ് മാത്രമാണ് അര്‍ഷ്ദീപ് സിംഗ് വിട്ട് നൽകിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 2 വിക്കറ്റ് നേടി.