നോർവേ ചെസ് ഓപ്പണിൽ ഇന്ത്യൻ യുവപ്രതീക്ഷ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വെള്ളിയാഴ്ച നടന്ന ടൂർണമെൻ്റിൻ്റെ പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ ഹികമരു നകമുറയെ തോൽപ്പിച്ചാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തെത്തിയത്. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസൺ കിരീടം നേടി.
വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ജിഎം ആർ വൈശാലി നാലാം സ്ഥാനത്തെത്തിയപ്പോൾ ജിഎം കോനേരു ഹംപി അഞ്ചാം സ്ഥാനത്തെത്തി.
പ്രഗ്നാനന്ദയും നകാമുറയും തമ്മിലുള്ള പോരാട്ടം തുടക്കത്തിൽ സമനിലയായി പിന്നീട് ടൈബ്രേക്ക് ഗെയിമിൽ പ്രഗ്നാനന്ദ വിജയിച്ചു. നകാമുറ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോക ഒന്നാം നമ്പർ കാൾസൺ, രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാന, ലോക ചാമ്പ്യൻ ഡിംഗ് ലിറൻ എന്നിവരെയെല്ലാം നോർവയിൽ തോൽപ്പിക്കാൻ പ്രഗ്നാനന്ദക്ക് ആയിരുന്നു.