രോഹിത് ശർമ്മയുടെ പരിക്ക് സാരമുള്ളതല്ല

Newsroom

രോഹിത് ശർമ്മയ്ക്ക് അയർലണ്ടിന് എതിരായ മത്സരത്തിൽ ഏറ്റ പരിക്കിൽ ആശങ്ക വേണ്ട. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല. ചെറിയ വേദനയുണ്ട് എന്നും എന്നാൽ ആശങ്കപ്പെടാൻ ഒന്നും ഇല്ല എന്നും രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു. മത്സരത്തിന് ഇടയിൽ രോഹിത് ശർമ്മയുടെ തോളിമായിരുന്നു പരിക്കേറ്റത്.

Rohitsharma

പരിക്കേറ്റയുടെ രോഹിത് കളം വിട്ടിരുന്നു. റിട്ടയർ ചെയ്ത് കളം വിട്ട രോഹിതിന് പിന്നെ ബാറ്റു ചെയ്യേണ്ടി വന്നില്ല. രോഹിത് ശർമ്മ 37 പന്തിൽ നിന്ന് 52 റൺസ് എടുത്തായിരുന്നു റിട്ടയർ ചെയ്തത്. 3 സിക്സും 4 ഫോറും രോഹിതിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.